പസഫിക്കിൽ, പോളിനേഷ്യൻ ത്രികോണത്തിന്റെ തെക്കുകിഴക്കൻ അറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു പോളിനേഷ്യൻ ദ്വീപാണ് ഈസ്റ്റർ ദ്വീപ് (ഇംഗ്ലീഷ്:Easter Island). 1722ലെ ഈസ്റ്റര്‍ ദിനത്തില്‍ ഡച്ച് നാവികന്‍ ജേക്കബ് റഗോവീനാണ് ഈ ദ്വീപ് കണ്ടെത്തി പ്രശസ്തമാക്കിയത്. (അതിനു മുന്‍പു ചില നാവികര്‍ ദ്വീപ് കണ്ടെത്തിയെങ്കിലും, ദ്വീപിനെക്കുറിച്ചു യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യക്തമായ അറിവു ലഭിച്ചതു റഗോവീനില്‍ നിന്നാണ്). ഈസ്റ്റര്‍ ദിനത്തില്‍ കണ്ടെത്തിയതിനാല്‍, ദ്വീപിന് ഈസ്റ്റര്‍ ദ്വീപെന്നു പേരു നല്‍കുകയായിരുന്നു. പാശ്ച് ഐലന്റ്(Paasch-Eyland) എന്നാണ് അദ്ദേഹം പേര് വിളിച്ചത്(ഈസ്റ്റർ ഐലന്റിന് പതിനെട്ടാം നൂറ്റാണ്ടിലെ ഡച്ച് പേര്). ഈ ദ്വീപിന്റെ ഔദ്യോഗിക സ്പാനിഷ് നാമമായ ഇസ്‌ല ഡി പാസ്ക്വ(Isla de Pascua) എന്നതിന്റെ അർത്ഥവും ‘ഈസ്റ്റർ ഐലന്റ്’ എന്നാണ്.അക്കാലത്തു ദ്വീപില്‍ 10,000നും 15,000നും ഇടയില്‍ റാപനുയി വംശജര്‍ അധിവസിച്ചിരുന്നെന്നാണു നരവംശ ശാസ്ത്രജ്ഞരുടെ കണക്ക്.പോളിനേഷ്യന്‍ വംശജരാണു ദ്വീപില്‍ അധിവസിച്ച റാപനുയികള്‍ എന്നു കരുതപ്പെടുന്നു.
മധ്യ-ദക്ഷിണ പസഫിക് സമുദ്രത്തില്‍ ചിതറിക്കിടക്കുന്ന ആയിരത്തിലധികം ദ്വീപുകളില്‍ അധിവസിക്കുന്നവരാണു പോളിനേഷ്യന്‍ വംശജര്‍. തൊട്ടടുത്ത പോളിനേഷ്യന്‍ അധിവാസ കേന്ദ്രത്തില്‍ നിന്ന് ഈസ്റ്റര്‍ ദ്വീപിലേക്ക് 1,500ലധികം കിലോമീറ്ററുകളുടെ അകലമുണ്ട്. എഡി നാലാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലാകും ഈ ദ്വീപിലേക്കു മനുഷ്യര്‍ കുടിയേറിയതെന്നു കരുതപ്പെടുന്നു.
വന്‍ വൃക്ഷങ്ങളൊന്നും ഇല്ല എന്നതാണ് ദ്വീപിന്‍റെ മറ്റൊരു പ്രത്യേകത. പണ്ട് കാലത്ത് പതിനയ്യായിരത്തിലേറെ റാപനൂയി വംശജര്‍ ദ്വീപില്‍ അതിവസിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. അന്ന് അവര്‍ വെട്ടി നശിപ്പിച്ചത് കൊണ്ടാകാം ദ്വീപില്‍ വന്‍ വൃക്ഷങ്ങളൊന്നും അവശേഷിക്കാത്തതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇപ്പോള്‍ ചിലിയുടെ അധീനതയിലുള്ള ദ്വീപില്‍ കഷ്ടിച്ച് നാലായിരമാണ് ജനസംഖ്യ. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ദ്വീപില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചതും അടിമക്കച്ചവടവും കാരണമാണ് ദ്വീപിലെ ജനസംഖ്യ കുത്തനെ കുറയാന്‍ കാരണമായി.ദ്വീപിലെ വിഭവങ്ങളുടെ അമിത ചൂഷണം കാരണം കാലാന്തരത്തിൽ ഈ ദ്വീപിലെ ആവാസവ്യവസ്ഥക്ക് കനത്ത തകർച്ച നേരിടേണ്ടി വരികയും അത് ചരിത്രാതീതകാലത്തെ നിരവധി ജീവിവർഗ്ഗങ്ങൾ വംശനാശം സംഭവിക്കാൻ ഇടവരുത്തുകയും ചെയ്തു.
റാപനുയി വംശജരാണ് ഈസ്റ്റര്‍ ദ്വീപിലെ ആദിവാസികള്‍. 2002ല്‍ ദ്വീപിലെ ജനസംഖ്യ 3791. അവരില്‍ 60 ശതമാനം പേര്‍ റാപനുയി പാരമ്പര്യം അവകാശപ്പെടുന്നു. 1877ല്‍ ദ്വീപില്‍ 111 റാപനുയി വംശജര്‍ മാത്രമാണ് അവശേഷിച്ചിരുന്നത്. അവരില്‍ 36 പേര്‍ക്കു മാത്രമേ പിന്‍ഗാമികള്‍ ജനിച്ചുള്ളൂ. ഇപ്പോഴുള്ള ആദിവാസികള്‍ എല്ലാവരും ഈ 36 പേരുടെ പിന്‍തലമുറക്കാരാണ്. ആദ്യ കുടിയേറ്റക്കാരുടെയും പിന്നീട് യൂറോപ്പ്, ചിലി തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് എത്തിയവരുടെയും സങ്കര സന്താനങ്ങളാണ് ഇപ്പോഴത്തെ ദ്വീപുവാസികൾ.
നിർജീവമായ മൂന്ന് അഗ്നിപർവതങ്ങൾ ഉൾപ്പെട്ടതാണ് 166 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള ഈ ത്രികോണ ദ്വീപ്.
ചിലിയൻ പോളിനേഷ്യൻ ദ്വീപുകളുടെ ഭാഗമായ ഈസ്റ്റർ ദ്വീപിൽ കാണപ്പെടുന്ന ഭീമാകാരന്മാരായ ഏകശിലാ പ്രതിമകളാണ് മൊവായികൾ (Moai). ദ്വീപ് നിവാസികളായിരുന്ന റാപാ നുയ് വിഭാഗക്കാർ എ ഡി 1200 നും 1500 നും മധ്യെ നിർമ്മിച്ചവയായിരുന്നു ഈ പ്രതിമകൾ. സവിശേഷമായ രൂപഘടനയുള്ള ശിൽപ്പങ്ങളാണ് മൊവായികൾ. വലിയ ശിരസ്സും കാതുകളുമുള്ള ഈ ശിൽപ്പങ്ങൾ നന്നേ ഭാരമേറിയവയായിരുന്നു. ആകെ വലിപ്പത്തിന്റെ എട്ടിൽ മൂന്നു ഭാഗം ശിരസ്സായിരുന്നു. ദ്വീപിൽ ഉള്ള പാറമടകളിൽ നിന്നും കൊത്തിയെടുക്കുന്ന ശിൽപ്പങ്ങൾ തീരത്തോട് ചേർന്നുള്ള പ്രതിഷ്ഠാ പീഠങ്ങളിലേക്ക് എങ്ങനെ എത്തിച്ചിരുന്നു എന്ന് ഇന്നും ഗവേഷകരെ കുഴക്കുന്ന ചോദ്യമാണ്. പൂർത്തീകരിച്ച മൊവായികളിൽ ഏറ്റവും ഉയരംകൂടിയ മൊവായിയായ 'പറൊ'യ്ക്ക് പത്ത് മീറ്റർ ഉയരവും (33 അടി) 82 ടൺ ഭാരവും ഉണ്ട്. ടണ്‍ കണക്കിനു ഭാരം വരുന്ന ശിലാ ശില്‍പ്പങ്ങള്‍ എങ്ങനെ മണ്ണില്‍ ഇളക്കം കട്ടാതെ ഉറപ്പിച്ചിരിക്കുന്നു എന്നതു പുരാവസ്തു ഗവേഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. ബലമുള്ള അടിത്തറയിലാകും അവ ഉറപ്പിച്ചിരിക്കുന്നതെന്നായിരുന്നു നേരത്തെ കരുതപ്പെട്ടിരുന്നത്. എന്നാല്‍, ശിലാ ശിരസുകള്‍ക്ക് ഉടല്‍ ഉണ്ടാകുമെന്ന നിഗമനത്തില്‍ ഗവേഷകര്‍ പിന്നീട് എത്തിച്ചേര്‍ന്നു. ആ നിഗമനം ശരിയെന്ന് അടുത്തനാളില്‍ നടന്ന ഉല്‍ഖനനം തെളിയിച്ചു. ഏഴു മീറ്റര്‍ ഉയരമുള്ള രണ്ടു ശിലാ ശിരസുകളാണു പഠന വിധേയമാക്കിയത്. ചുറ്റുമുള്ള മണ്ണുനീക്കം ചെയ്തപ്പോള്‍, ശിലാശിരസുകളുടെ കീഴില്‍ ഉടലുണ്ടെന്നു കണ്ടെത്തി.യുനെസ്‌കൊയുടെ ലോകപൈതൃക ഭൂപടത്തിൽ പെടുന്ന ഈ ദ്വീപ് റാപ നൂയി ദേശീയോദ്യാനത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
പരേതരോടുള്ള ആദരവ് സൂചിപ്പിക്കാനോ, ദേവപ്രീതിയ്ക്കോ, ഗോത്രങ്ങൾ തമ്മിലുള്ള ബലാബലത്തിൽ അഭിമാനചിഹ്നങ്ങളായോ മറ്റോ ഉപയോഗിക്കാനായിരുന്നിരിക്കണം മൊവായികൾ ഇവ നിർമ്മിച്ചത്. ഇവ ദ്വീപിന്റെ തീരങ്ങളിലേക്ക് എത്തിക്കാൻ ഉപയോഗിച്ചിരുന്ന രീതിയെപ്പറ്റി നിരവധി വാദങ്ങളും വിശ്വാസങ്ങളും നിലവിലുണ്ട്. മാന്ത്രികവിദ്യ ഉപയോഗിച്ചും അഭൗമശക്തികളുടെ സഹായത്താലുമൊക്കെ ഇവ സ്ഥാപിച്ചതാകാമെന്നുമാണ് പരമ്പരാഗത വിശ്വാസം. എന്നാൽ മരത്തടികളും കയറും മറ്റും ഉപയോഗിച്ച്, കുന്നിൻ ചെരിവിലൂടെ നിർമ്മിച്ച പ്രത്യേക പാതയിലൂടെ ഇവ സാവധാനം നീക്കിക്കൊണ്ടുവന്നു എന്നാണ് ഗവേഷകർ അനുമാനിക്കുന്നത്.
കടുത്ത വനനശീകരണവും ഗോത്രങ്ങൾ തമ്മിലുള്ള കലാപങ്ങളും കാരണം ദ്വീപുനിവാസികളിൽ ഭൂരിപക്ഷത്തിനും അതിജീവനം അസാധ്യമായതോടെ എ.ഡി 1600 ആയപ്പോഴേക്കും ദ്വീപ് ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ടു. ഇന്ന് യുനസ്കൊയുടെ ലോക പൈതൃക പട്ടികയിലുള്ള സംരക്ഷിത സ്മാരകമാണ് ഈസ്റ്റർ ദ്വീപും മൊവായികളും.
No comments:
Post a Comment