നിങ്ങൾ പല പ്രമുഖ യൂട്യൂബേഴ്സിന്റെയും റിവ്യൂ വീഡിയോകളിൽ അവർ റിവ്യൂ ചെയ്ത പ്രൊഡക്ടിന്റെ ആമസോൺ/ഫ്ലിപ്കാർട്ട് ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവും. സാധാരണ ആളുകൾ കോപ്പി ചെയ്യുമ്പോൾ ലഭിക്കുന്നതിനേക്കാൾ വ്യത്യസ്തമായ ലിങ്കാണ് അവർ നൽകുന്നത്.
എന്താണ് അവർക്ക് മാത്രം പ്രേത്യേകതയുള്ള ലിങ്ക് എന്ന് ചിന്തിച്ചിട്ടുണ്ടോ?
ഉത്തരം സിമ്പിൾ, അഫിലിയേറ്റ് ലിങ്ക് !! എന്താണെന്നല്ലേ..
ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-കോമേഴ്‌സ് സ്ഥാപനങ്ങൾ വഴി വിൽക്കുന്ന ഉത്പന്നങ്ങൾ അത് ഏതുമാവട്ടെ, തങ്ങളുടെ രീതിയിൽ മാർക്കറ്റിംഗ് ചെയ്ത കൂടുതൽ ആളുകളെ കൊണ്ട് വാങ്ങിപ്പിച്ച് കമ്മീഷൻ നേടുന്ന രീതിയാണിത്.
ഉദാഹരണത്തിന് നിങ്ങളുടെ സുഹൃത്ത് ഓൺലൈനായി ഒരു മൊബൈൽ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നു എന്ന് കരുതുക. നിങ്ങളുടെ ഫ്ലിപ്കാർട്ട്/ആമസോൺ അഫിലിയേറ്റ് ലിങ്ക് വഴി ആ സെയിം പ്രോഡക്റ്റ് സുഹൃത്തിനെ കൊണ്ട് വാങ്ങിപ്പിച്ചാൽ നിങ്ങൾക്ക് ഫോണിന്റെ കമ്മീഷൻ ലഭിക്കുന്നു. ആമസോൺ അല്ലെങ്കിൽ ഫ്ലിപ്കാർട്ടിൽ ഉള്ള A-Z പ്രൊഡക്റ്റുകൾ കസ്റ്റം അഫ്‌ലിയേറ്റ് ഉപയോഗിച്ച് വിറ്റു കമ്മീഷൻ വാങ്ങാം. കമ്മീഷൻ തുക നേരിട്ട് എല്ലാ മാസവും നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തുന്നു.
ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്സാപ്പ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി മാസവും ഇതിൽ നിന്ന് നല്ല രീതിയിൽ വരുമാനം ഉണ്ടാകാൻ സാധിക്കുന്നതാണ്.
✍️Amaldas Karakkattil
കൂടുതൽ വിവരങ്ങൾക്ക് താഴെ ഉള്ള ലിങ്കുകൾ പരിശോധിക്കുക

No comments:
Post a Comment