Showing posts with label hamza river amazon. Show all posts
Showing posts with label hamza river amazon. Show all posts

Monday, 30 March 2020

ആമസോണിലെ ഹംസ നദിയും മലയാളിയും

ബ്രസീലിലെ ആമസോൺ നദിക്ക് സമാന്തരമായൊഴുകുന്ന ഭൂഗർഭനദിയാണ് ഹംസ നദി. ബ്രസീൽ ദേശീയ ഒബ്സർവേറ്ററിയിലെ ഗവേഷകനായ മലയാളി ശാസ്ത്രജ്ഞനായ ഡോ. വലിയ മണ്ണത്താൽ ഹംസയുടെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിലാണ് ഭൂഗർഭനദി കണ്ടെത്തിയത്. ആമസോൺ നദിയുടെ 13000 അടി താഴെ നദി ഒഴുകുന്നതായാണ് ഇവർ കണ്ടെത്തിയത്

ബ്രസീൽ സർക്കാരിന്റെ എണ്ണക്കമ്പനി പെട്രോബ്രസ് 1970കളിൽ കുഴിച്ച 241 നിർജീവ എണ്ണക്കിണറുകളിലെ താപവ്യതിയാനം നിരീക്ഷിച്ചാണു് ഭൂഗർഭനദിയുടെ സാന്നിധ്യം മനസ്സിലാക്കിയത്. ആമസോൺ നദിക്കു് സമാനമായുള്ള നദിയുടെ ഒഴുക്കു് സെക്കൻഡിൽ 3000 ക്യുബിക് മീറ്ററാണെന്നാണ് കണക്കാക്കുന്നത് (ആമസോൺ നദിയിലൂടെ ഒരു സെക്കൻഡിൽ ഒഴുകുന്ന വെള്ളത്തിന്റെ മൂന്ന് ശതമാനം) ആമസോൺ നദിയുടെ 4 കിലോമീറ്റർ അടിയിലൂടെ പടിഞ്ഞാറ് ആക്രെ മേഖലയിൽ നിന്നും തുടങ്ങി കിഴക്കോട്ട് 6,000 കിലോമീറ്റർ ഒഴുകുന്ന നദി ആക്രേ മേഖലയിൽ നിന്ന് ഉത്ഭവിച്ച് സാലിമോസ്, ആമസോണ, മരാജോ തടങ്ങളിലൂടെ ഒഴുകി ഫോസ് ഡോ ആമസോണാസിൽ വച്ച് കടലിൽ ചേരുന്നതായാണ് കരുതുന്നത്. ആമസോണിന്റെ മുഖഭാഗത്തെ ജലത്തിന് ലവണത്വം കുറയാൻ കാരണം ഈ നദിയായിരിക്കാമെന്ന് ബ്രസീൽ ദേശീയ ഒബ്സർവേറ്ററി കരുതുന്നു 

റിയോ ഡി ജനൈറോയിലെ ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് ദി സൊസൈറ്റി ബ്രസീലിയ ജിയോഫിസിക്കലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.

40 വർഷത്തോളം ഈ മേഖലയിൽ പഠനം നടത്തിവരുന്ന ബ്രസീലിലെ റിയോ ഡി ജനൈറോയിലെ നാഷണൽ ഒബ്സർവേറ്ററി ഓഫ് ദി മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകനും കോഴിക്കോട് കുന്ദമംഗലം സ്വദേശിയുമായ പ്രൊഫ: വലിയമണ്ണത്തൽ ഹംസയോടുള്ള ബഹുമാനാർത്ഥമാണ് ഈ നദിക്ക് ഇങ്ങനെ പേര് വന്നത്.

Reference Link: https://www.theguardian.com/environment/2011/aug/26/underground-river-amazon